കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോകിനെ സ്ഥാനത്ത് നിന്ന് മാറ്റി

  • 14/07/2022

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകിനെ മാറ്റി. യൂണിയനുകളുമായി തര്‍ക്കത്തിലായിരുന്ന അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  രാജന്‍ ഖോബ്രഗഡെയാണ് പുതിയ ചെയര്‍മാന്‍. കെഎസ്ഇബി ചെയര്‍മാന്റെ പദവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതിന് തത്തുല്യമായി ഉയര്‍ത്തിയാണ് നിയമനം. ബി അശോകിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകള്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു.

കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാന്‍ ഇരിക്കെയാണ് അശോകിനെ മാറ്റിയത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഐഎഎസ് അസോസിയേഷനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുന്‍ മന്ത്രി എം എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഉടനടി മാറ്റാന്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

Related News