പ്രതാപ് പോത്തന്‍ അന്തരിച്ചു

  • 15/07/2022

ചെന്നൈ: നടന്‍ പ്രതാപ് പോത്തന്‍ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ ഫ്‌ലാറ്റില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത ആരവം എന്ന സിനിമയിലാണ് തുടക്കം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഉള്‍പ്പെടെ അഭിനയിച്ചിട്ടുണ്ട്.

അവസാനം പുറത്തുവന്ന സിനിമ സിബിഐ 5 ആണ്. കലണ്ടര്‍, അയാളും ഞാനും തമ്മില്‍, 3 ഡോട്സ്, ആറു സുന്ദരിമാരുടെ കഥ, അരികില്‍ ഒരാള്‍, ഇടുക്കി ഗോള്‍ഡ്, ലണ്ടന്‍ ബ്രിഡ്ജ്, ബാംഗ്ലൂര്‍ ഡെയ്സ്, മുന്നറിയിപ്പ്, വേഗം, മറിയം മുക്ക്, അപ്പവും വീഞ്ഞും, കനല്‍, എസ്ര, ഉയരെ, പച്ചമാങ്ങ, ഫോറന്‍സിക് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന മലയാളം സിനിമകള്‍.

വ്യവസായി ആയിരുന്ന തിരുവല്ല കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായി 1952 ഫെബ്രുവരി 15നാണ് പ്രതാപ് പോത്തന്‍ ജനിച്ചത്. ഊട്ടിയിലെ ലോറന്‍സ് സ്‌കൂള്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. കോളജ് പഠന കാലത്ത് നിരവധി നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. പഠന ശേഷം കുറച്ചുകാലം മുംബൈയില്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായിരുന്നു പ്രവര്‍ത്തിച്ചിരുന്നു. ഇതിന് ശേഷമാണ് സിനിമയിലെത്തുന്നത്.

Related News