വാടക വീട്ടിൽ നിന്ന് പിടിച്ചെടുത്തത് വിൽപ്പക്കായി സൂക്ഷിച്ച 200 കിലോ കഞ്ചാവ്

  • 16/07/2022

തിരുവനന്തപുരം: വാടക വീട്ടിൽ നിന്ന് 200 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിൽ വാടകക്ക് താമസിക്കുന്ന കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറിനെയാണ് 200 കിലോ കഞ്ചാവുമായി പിടികൂടിയത്. 

തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പോലീസും നടത്തിയ സംയുക്ത പരിശോധനയിൽ ആണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. സംസ്ഥാനവ്യാപകമായി നടന്നുവരുന്ന നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടന്നു വരികയാണ്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് കിഷോറിനെ പിടികൂടുന്നത്. 

കഴിഞ്ഞ ആറുമാസമായി ഇയാൾ ഡാൻസാഫ് സംഘത്തിൻറെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നാണ് പ്രതി കഞ്ചാവ് നേരിട്ടെത്തിച്ച് രഹസ്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ്. 
 

Related News