എസ്.ഡി.പി.ഐ കേന്ദ്രകമ്മിറ്റിയുടെ ഫണ്ട് മരവിപ്പിച്ചു

  • 16/07/2022

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതിക്ക് പണ നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ  കേന്ദ്ര കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡല്‍ഹിയിലെ കാനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. കൊലക്കേസിലെ പതിമൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.


അബ്ദുല്‍ റഷീദിന് എല്ലാ മാസവും ഈ അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നതായാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ എല്ലാ മാസവും മുപ്പതാം തീയ്യതി പണം നല്‍കി. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഏപ്രില്‍ 19 ന് റഷീദിന്റെ അക്കൗണ്ടിലേക്ക് പണം വന്നതായി അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ അബ്ദുല്‍ റഷീദ് ഇപ്പോഴും ഒളിവിലാണ്. അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്.

Related News