ശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങു വീണ് പതിമൂന്നുകാരന് ദാരുണാന്ത്യം

  • 16/07/2022

കാസർകോട്‌: ശക്തമായ കാറ്റിൽ ദേഹത്തേക്ക് തെങ്ങു വീണ് പതിമൂന്നുകാരന്‍ മരിച്ചു. കന്നഡ ഓൺലൈൻ മാധ്യമമായ ‘ഡൈജിവേൾഡ്‌’ റിപ്പോർട്ടർ ചേവാർ കൊന്തളക്കാട്ടെ സ്‌റ്റീഫൻ ക്രാസ്‌റ്റയുടെ മകനായ ഷോൺ ആറോൺ ക്രാസ്‌റ്റ(13) ആണ്‌ മരിച്ചത്‌. 

എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട്ടുപറമ്പിലാണ്‌ അപകടമുണ്ടായത്. അച്ഛന്‍റെ കൂടെ കമുകിൻ തോട്ടത്തിലേക്ക്‌ പോകുകയായിരുന്നു കുട്ടി. അപ്പോഴാണ് അപകടമുണ്ടായത്. 

പെട്ടെന്ന് ശക്തമായി കാറ്റു വീശുകയും പറമ്പിലെ തെങ്ങുകളും കമുകുകളും മറിഞ്ഞു വീഴുകയായിരുന്നു. ഇതിനിടെ ഷോണിനെ കാണാതായതോടെ നടത്തിയ തിരച്ചിലിൽ തെങ്ങുകൾക്കടിയിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Related News