മങ്കിപോക്‌സ്; കണ്ണൂരില്‍ ഒരാള്‍ നിരീക്ഷണത്തില്‍

  • 17/07/2022

തിരുവനന്തപുരം: മങ്കിപോക്‌സ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ ഒരാളെ നിരീക്ഷണത്തിലാക്കി. വിദേശത്തുനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാകും. വിദേശത്തുനിന്ന് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ആളുകള്‍ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധനസംവിധാനങ്ങളും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ സജ്ജീകരിച്ചാണ് പരിശോധന.പ്രത്യേക സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് സന്ദര്‍ശനം നടത്തും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോ?ഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.അതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാ?ഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂര്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടെത്താനും അവര്‍ക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ജില്ലകളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

Related News