കിഫ്ബി സാമ്പത്തിക ഇടപാടില്‍ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ്

  • 18/07/2022

തിരുവനന്തപുരം: മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് ഇ ഡി നോട്ടീസ് അയച്ചു. കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ചൊവ്വാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. നേരത്തെ കേസുമായി ബന്ധപ്പെട്ട് കിഫ്ബി സി.ഇ.ഒ, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവരെ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ധനമന്ത്രി ആയിരുന്ന സമയത്ത് അദ്ദേഹമാണ് കിഫ്ബിയുടെ വൈസ് ചെയര്‍മാനായിരുന്നത്. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന. അതേസമയം തനിക്ക് ഇ ഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും കിട്ടിയാലും ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ ഡിക്ക തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

 

Related News