കെ. സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു

  • 18/07/2022

തിരുവനന്തപുരം: എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ പറഞ്ഞുപോയതാണ്, തെറ്റിനെ തെറ്റായി കാണുന്നു,അതിനെ ന്യായീകരിക്കുന്നില്ലന്നാണ് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

'ഇന്നത്തെ പത്രസമ്മേളനത്തില്‍ നടത്തിയൊരു പരാമര്‍ശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോള്‍ തോന്നി.
ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോള്‍, പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും. തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു.' എന്നാണ് കെ സുധാകരന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

മഹിളാ കോണ്‍ഗ്രസ് തങ്ങളുടെ പ്രതിഷേധത്തില്‍ ഉപയോഗിച്ച ചിത്രത്തെ ന്യായീകരിച്ച് കൊണ്ട് അതുതന്നെയല്ലേ അദ്ദേഹത്തിന്റെ മുഖമെന്നും ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ? മുഖം അങ്ങനെയായതിന് ഞങ്ങളെന്ത് പിഴച്ചു എന്നാണ് കെ സുധാകരന്‍ പറഞ്ഞത്.

Related News