ശബരീനാഥന്റെ വാട്‌സ്ആപ് ചാറ്റ് പുറത്തായതില്‍ യൂത്ത് കോണ്‍ഗ്രസില്‍ ഭിന്നത

  • 20/07/2022

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് വാട്‌സ് അപ് ഗ്രൂപ്പിലെ ചാറ്റ് പുറത്തായതില്‍ സംഘടനയില്‍ കടുത്ത അമര്‍ഷം. വൈസ് പ്രസിഡണ്ട് ശബരിനാഥന്റെ അറസ്റ്റിലേക് വരെ കാര്യങ്ങള്‍ എത്തീയതോടെ ചോര്‍ച്ചയെ ഗൗരവമായാണ് സംസ്ഥാന നേതൃത്വം കാണുന്നത്. അതേസമയം നേരത്തെയും സമാന ചോര്‍ച്ച ഉണ്ടായിട്ടും നടപടി എടുക്കാത്തതാണ് സംഭവം ആവര്‍ത്തിക്കാന്‍ കാരണമെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കള്‍ ദേശീയ അധ്യക്ഷന് കത്തയച്ചു. 

ചോര്‍ച്ചയില്‍ ദേശീയ നേതൃത്വം അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യത ഉണ്ട്.ശബരിനാഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം.നിയമസഭയില്‍ അറസ്റ്റിനെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാനാണ് നീക്കം. മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം തുടരാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നാടകീയ അറസ്റ്റിനൊടുവില്‍ പോലീസിന്റെ കസ്റ്റഡി അപേക്ഷ തള്ളി ശബരിക്ക് ജാമ്യം കിട്ടിയത് സര്‍ക്കാരിന് തിരിച്ചടിയാണ്. ജാമ്യം ലഭിച്ച ശബരീനാഥന്‍ ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.

കേസില്‍ ജാമ്യം ലഭിച്ച കെ എസ് ശബരിനാഥന്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് ന്നില്‍ ഹാജരാകും. ഇന്നു മുതല്‍ മൂന്ന് ദിവസം ഹാജരാകണം എന്ന വ്യവസ്ഥയില്‍ ആണ് ജാമ്യം കിട്ടിയത്. ജാമ്യ വ്യവസ്ഥ പ്രകാരം ഫോണ്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.അതേസമയം വിമാനത്തിലെ പ്രതിഷേധത്തിനുള്ള 'ആശയം തന്റേത്' എന്നായിരുന്നു ഇന്ന് കെ എസ് ശബരിനാഥന്‍  പറഞ്ഞത്. വാട്ട്‌സ്ആപ് ഗ്രൂപ്പില്‍ താന്‍ തന്നെയാണ് വിമാനത്തില്‍ പ്രതിഷേധിക്കാനുള്ള ആശയം പങ്കുവെച്ചത് എന്നും കെ എസ് ശബരിനാഥന്‍ പറഞ്ഞു.

Related News