ആരോപണം തള്ളി മന്ത്രി ആന്റണി രാജു

  • 20/07/2022

തിരുവനന്തപുരം:  പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജു. ആന്റണി  സര്‍ക്കാരിന്റെ കാലത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയില്‍ തള്ളി.

കാള പെറ്റു എന്നു കേട്ട് കയര്‍ എടുക്കരുത്. ഒരു പോസ്റ്റിങ് പോലും കോടതിയില്‍ മാറ്റി വെച്ചിട്ടില്ല. ഇന്റര്‍പോള്‍ റിപ്പോര്‍ട്ടില്‍ പോലും പേരില്ലെന്ന് ആന്റണി രാജു പരഞ്ഞു. കേസ് നീട്ടി വക്കാന്‍ താന്‍ ഇടപെട്ടു എന്നത് തെളിയിക്കാന്‍ ,പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ഇതെല്ലാം അതിജീവിച്ചാണ് മന്ത്രി ആയത്. ഒന്നിലും ഭയം ഇല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഈ കേസ് വിവരങ്ങള്‍ പത്രങ്ങളില്‍ പരസ്യമാക്കിയതാണ്. പുതുതായി ഒന്നും ഇല്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത് തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച്, മയക്കു മരുന്നു കടത്തുകാരനെ രക്ഷപ്പെടുത്തിയ കേസാണെന്നും അദ്ദേഹം പറഞ്ഞു.  പ്രതിപക്ഷ നേതാവിന് കോടതിയെ കുറിച്ചു അറിവ് ഇല്ല എന്നു ആന്റണി രാജു പരിഹസിച്ചു. ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും മന്ത്രിയും തമ്മില്‍ വാദപ്രതിവാദം നടന്നു. ഇങ്ങനെ ചര്‍ച്ച കൊണ്ടു പോകാന്‍ ആകില്ലെന്ന് ചെയര്‍ വ്യക്തമാക്കി

Related News