സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

  • 22/07/2022

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഇന്നു തന്നെ പത്താംക്ലാസ് ഫലവും പ്രഖ്യാപിക്കും. എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. 

തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും കൂടുതല്‍ വിജയം ശതമാനം. തൊട്ടു പുറകിലായി, ബംഗളൂരുവും ചെന്നൈയും ഡല്‍ഹിയുമുണ്ട്.കൂടുതല്‍ വിദ്യാഭ്യാസ വാര്‍ത്തകള്‍ക്കായി ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ - ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം ഏപ്രില്‍ - ജൂണ്‍ മാസങ്ങളിലുമായിരുന്നു. ജൂലായ് ആദ്യവാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ. അറിയിച്ചിരുന്നതെങ്കിലും ഫലം വൈകിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരുന്നു. സര്‍വകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചതോടെ രാജ്യത്തെ ഡിഗ്രിപ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതി നീട്ടിയിരുന്നു. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാത്തീയ്യതിയും ഇതോടെ ദീര്‍ഘിപ്പിച്ചു.

Related News