ദേശീയ പുരസ്‌കാരത്തിളക്കത്തില്‍ മലയാള സിനിമാലോകം

  • 22/07/2022

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സംവിധായകനും സഹനടനും ഗായികയ്ക്കും ഉള്‍പ്പെടെ 10 പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമ മിന്നിത്തിളങ്ങി. 'അയ്യപ്പനും കോശിയും' ഒരുക്കിയ സച്ചിയാണ് മരണാനന്തര ബഹുമതിയായി മികച്ച സംവിധായകനുള്ള പട്ടം നേടിയത്. 

തമിഴ് താരം സൂര്യ(സൂററൈ പോട്ര്)യും ഹിന്ദി സ്റ്റാര്‍ അജയ് ദേവ്ഗണും(തനാജി, ഭുജ്) ഏറ്റവും നല്ല നടനുള്ള പുരസ്‌കാരം പങ്കിട്ടു. മലയാളിയായ അപര്‍ണ ബാലമുരളി(സൂററൈ പോട്ര്)യാണ് മികച്ച നടി. ബിജു മേനോന്‍(അ്യ്യപ്പനും കോശിയും) മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയപ്പോള്‍ ഇതേ സിനിമയിലെ ഫോക് ഗാനം പാടിയ നഞ്ചിയമ്മ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടി എല്ലാവരെയും ഞെട്ടിച്ചു. 'തിങ്കളാഴ്ച്ച നിശ്ചയ'മാണ് മികച്ച മലയാള സിനിമസിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തിരഞ്ഞെടുക്കപ്പെട്ടു.ഈ വിഭാ?ഗത്തില്‍ പ്രത്യേക പുരസ്‌കാരം ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സ്വന്തമാക്കി. 

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത 'റാപ്സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള' നേടി. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനായി നിഖില്‍ എസ്. പ്രവീണി(ശബ്ദിക്കുന്ന കലപ്പ) നാണ് പുരസ്‌കാരം.കാവ്യപ്രകാശ് സംവിധാനം ചെയ്ത വാങ്കിന് പ്രത്യേക ജൂറി പരാമര്‍ശം കരസ്ഥമാക്കി.വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വിജി തമ്പി ജൂറിയിലുണ്ട്.മികച്ച സംവിധായകന്‍, മികച്ച ഗായിക, മികച്ച സഹനടന്‍. മികച്ച സംഘട്ടന സംവിധാനം എന്നീ നാല് പുരസ്‌കാരങ്ങളാണ് 'അയ്യപ്പനും കോശിയും' സ്വന്തമാക്കിയത്.

Related News