അതിജീവിതക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് ഹൈക്കോടതി

  • 22/07/2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. വിചാരണക്കോടതിയ്ക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്ന് കോടതി ആരാഞ്ഞു. അത് പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് അതിജീവിതയുടെ അഭിഭാഷക പറഞ്ഞു.

അന്വേഷണസംഘം വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്ന് തിരികെ ചോദിച്ച കോടതി വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അടിസ്ഥാന രഹിത ആരോപണമുന്നയിച്ചയില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അതിനിടെ കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം അനുബന്ധ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.

അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. ദിലീപിന്റെ സുഹൃത്തായ ശരത്താണ് ഏക പ്രതി.

Related News