കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദി പോലീസിന് നല്‍കി മത്സ്യത്തൊഴിലാളികൾ

  • 22/07/2022

തിരുവനന്തപുരം: കോടികള്‍ വില വരുന്ന തിമിംഗല ഛര്‍ദ്ദി പോലീസിന് നല്‍കി മത്സ്യത്തൊഴിലാളികൾ. വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിയാണ് കണ്ടെത്തിയത്. വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയവര്‍ക്കാണ് തിമിംഗല ഛര്‍ദ്ദി കിട്ടിയത്. 

വിഴിഞ്ഞത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ ഒഴുകി നടക്കുകയായിരുന്ന നിലയിലാണ് തിമിംഗല ഛര്‍ദ്ദി കണ്ടെത്തിയത്. ഈ തിമിംഗലഛര്‍ദ്ദിക്ക് 28 കിലോ 400 ഗ്രാം തൂക്കം വരും. തിമിംഗല ഛര്‍ദ്ദി ബോട്ടിലേറ്റി കയറ്റി കരയ്ക്ക് എത്തിക്കുകയും തിമിംഗലഛര്‍ദ്ദി തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷം  മല്‍സ്യത്തൊഴിലാളികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

കടലിൽ നിന്നും കരയ്ക്ക് എത്തിച്ച തിമിംഗല ഛര്‍ദ്ദി വിഴിഞ്ഞ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്ത് എത്തി തിമിംഗല ഛര്‍ദ്ദി വിശദമായ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. 

Related News