കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണം പ്രതിസന്ധിയില്‍

  • 23/07/2022

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ വിതരണത്തില്‍ പ്രതിസന്ധി. ജൂലൈ മാസത്തെ പെന്‍ഷന്‍ ല്‍കാന്‍ ഇനിയും ആരംഭിച്ചില്ല. സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഓരോ ആറ് മാസം കൂടുമ്പോഴുമാണ് ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത്. അതേസമയം കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്‌തേക്കും.


ജൂണ്‍ മാസത്തെ ശമ്പളവും ഘട്ടം ഘട്ടമായി വിതരണം ചെയ്യും. ആദ്യം ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ശമ്പളം നല്‍കുക. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചു. എന്നാല്‍, മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ 79 കോടി രൂപ ആവശ്യമുണ്ടെന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നത്. ഈ മാസത്തെ ശമ്പളം അടുത്ത മാസം അഞ്ചിനു മുന്‍പ് നല്‍കണമെന്നാണ് കോടതി ഉത്തരവ്. കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തില്‍ ധനവകുപ്പിനോട് സഹായം തേടിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ധനസഹായം കിട്ടുന്ന മുറയ്ക്ക് വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടമില്ലാത്ത റൂട്ടുകളില്‍ നിര്‍ത്തിവച്ച സര്‍വീസ് ഘട്ടങ്ങളായി പുനരാരംഭിക്കും. തീരെ നഷ്ടമുള്ളവ ഓടിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ല എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Related News