കാപ്പിയുണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയി; പിന്നീട് കണ്ടത് കഴുത്തറുത്ത് മരിച്ചനിലയില്‍

  • 24/07/2022

തിരുവല്ല: കുറ്റപ്പുഴയില്‍ 60കാരിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പറമ്പില്‍ മഹിളാമണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.45-ഓടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. 

മഹിളാമണിയും ഭര്‍ത്താവ് ശശിയുമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ആറുമണിക്ക് എഴുന്നേറ്റ മഹിളാമണി കാപ്പിയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതോടെ ഭര്‍ത്താവ് അടുക്കളയില്‍ നോക്കിപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ മഹിളാമണിയെ കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മൂന്നാഴ്ച മുമ്പ് മഹിളാമണിക്ക് കോവിഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദമായതിന് ശേഷം ഇവര്‍  മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ഇതിന് ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഹിളാമണിയുടെ മകന്‍ ബഹ്‌റൈനിലും മകള്‍ കൊച്ചിയിലുമാണ് താമസം. 

Related News