സദാചാര ആക്രമണക്കേസില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ പി.ടി.എ വൈസ്പ്രസിഡന്റ് രാജിവെച്ചു

  • 26/07/2022

മണ്ണാര്‍ക്കാട്: കരിമ്പ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വൈസ് പ്രസിഡന്റ് എ.എസ് ജാഫര്‍ അലി രാജിവെച്ചു. കരിമ്പയില്‍ സദാചാര ആക്രമണം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം ഉണ്ടായത്. സ്‌കൂള്‍ വിട്ടതിന് ശേഷം സമീപത്തെ ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് ഇരിക്കുകയായിരുന്ന വിദ്യാത്ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ആക്രമണത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴുത്തിനും കൈകള്‍ക്കും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related News