വട്ടിയൂര്‍ക്കാവില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

  • 26/07/2022

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ  പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നടപടി പ്രഖ്യാപിച്ചു.രണ്ടു ഡിവൈഎഫ്‌ഐ നേതാക്കളെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.നിയാസ് രാജീവ് എന്നിവരെ ആറു മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. 

പാളയം ഏരിയാ സെക്രട്ടറി സി പ്രസന്നകുമാര്‍ പങ്കെടുത്ത യോഗത്തിലാണ് നടപടി തീരുമാനിച്ചത്. വിഷയം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മിഷനെയും തീരുമാനിച്ചു.സംഘര്‍ഷത്തെത്തുടര്‍ന്ന് പാര്‍ട്ടി ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.വട്ടിയൂര്‍ക്കാവിലേത് പ്രാദേശിക വിഷയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു.അത് പ്രാദേശിക അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.


മേലത്തുമേലെ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് കഴിഞ്ഞ ദിവസം രാത്രിഅടിച്ചുതകര്‍ത്തത്. ഓഫീസിലെ സഹായിയായ യുവാവും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം. ആക്രമിച്ചെന്ന പരാതിയുമായി ഇരുകൂട്ടരും വട്ടിയൂര്‍ക്കാവ് പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Related News