കേരള സാഹിത്യ ആക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

  • 27/07/2022

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസര്‍ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശൂരില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

കവിത-അന്‍വര്‍ അലി (മെഹബൂബ് എക്‌സ്പ്രസ്)
നോവല്‍-ഡോ. ആര്‍.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)

ചെറുകഥ-ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവര്‍)

നാടകം-പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമര്‍ശനം-എന്‍.അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍)

വൈജ്ഞാനിക സാഹിത്യം-ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ-പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍)
എം.കുഞ്ഞാമന്‍ (എതിര്)

യാത്രാവിവരണം-വേണു (നഗ്‌നരും നരഭോജികളും)

ബാലസാഹിത്യം-രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും)

ഹാസ്യ സാഹിത്യം-ആന്‍ പാലി (അ ഫോര്‍ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്‌കാരം-ഡോ: കെ.ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ.ജയശീലന്‍

Related News