പേരക്കുട്ടിയോടൊപ്പം കളിക്കാൻ വന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചു; 75കാരന് 21 വര്‍ഷം കഠിനതടവും പിഴയും

  • 27/07/2022

തൃശൂര്‍: പോക്സോ പീഡിപ്പിച്ച കേസിൽ എഴുപത്തിയഞ്ചുകാരന് 21 വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. റിട്ട. പോലീസുദ്യോഗസ്ഥനായ വേലൂർ സ്വദേശി ഗംഗാധരനെയാണ് തൃശ്ശൂർ ഫാസ്ട്രാക്ക് പോക്സോ കോടതി ശിക്ഷിച്ചത്. വടക്കാഞ്ചേരിയിലെ മകളുടെ വീട്ടിൽ വച്ച് പേരക്കുട്ടിയോടൊപ്പം കളിക്കാൻ വന്ന പത്ത് വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 

2016ലാണ് സംഭവം. പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഒരു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ശിക്ഷ ഏഴ് മാസം കൂടി അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പരാമര്‍ശമുണ്ട്. 

അന്നത്തെ എ.സി.പി. വി.കെ. രാജുവാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. നെടുപുഴ എസ്.ഐ.യായിരുന്ന സതീഷ്‌കുമാര്‍, എസ്.സി.പി.ഒ. രാജീവ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്കുമാര്‍ ഹാജരായി.

Related News