ഫാസിലിനെ കൊലപ്പെടുത്തിയത് കാറിലെത്തിയ സംഘം; അന്വേഷണം ഊര്‍ജ്ജിതമാക്കി

  • 29/07/2022

കര്‍ണാടക: മംഗളൂരുവില്‍ തുണിക്കടയ്ക്ക് മുന്നിലിട്ട് യുവാവിനെ വെട്ടിക്കൊന്നത് കാറിലെത്തിയ അജ്ഞാതസംഘം. സൂറത്ത്കല്‍ സ്വദേശീ ഫാസില്‍ ആണ് മരിച്ചത്. ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. തുടര്‍ച്ചയായ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് ദക്ഷിണ കന്നഡമേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഫാസിലിന്റെ സംസ്‌കാരം ഇന്ന് നടക്കും.

ജൂലൈ 26 ന് യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരൂവിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരുവിലും പരിസരത്തും വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു.

Related News