കരിക്ക് വിറ്റതിനെ ചൊല്ലി തര്‍ക്കം; സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി

  • 29/07/2022

പാലക്കാട്‌: കരിക്ക് വിറ്റതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അട്ടപ്പാടിയിൽ സഹോദരനെ തൂമ്പ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. പട്ടണക്കൽ ഊരിലെ മരുതനാണ് കൊല്ലപ്പെട്ടത്. കരിക്ക് വിറ്റതിനെ ചൊല്ലി സഹോദരന്മാര്‍ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

അമ്മയുടെ പറമ്പിലെ കരിക്ക് വിറ്റതിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. മരുതൻ ആണ് പതിവായി കരിക്ക് വിൽക്കുകയും പണം ഉപയോഗിക്കുകയും ചെയ്യുന്നത്. സഹോദരന്‍ പണലി പണത്തിന്‍റെ പങ്ക് ചോദിച്ച് തർക്കം പതിവാണ്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് മദ്യപിച്ച് എത്തിയ മരുതൻ പണലിയുമായി തർക്കിച്ചു. 

രോഷം മൂത്ത പണലി തൂമ്പയുടെ മരപ്പിടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ കോട്ടത്തറ ആശുപത്രിയിൽ എന്തിച്ചു. മികച്ച ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുന്നതിനിടെ ആയിരുന്നു മരണം. സഹോദരൻ പണലിയെ അഗളി പോലീസ് അറസ്റ്റ് ചെയ്തു.

Related News