കൊല്ലം കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായ പ്രസവിച്ചു!

  • 29/07/2022

കൊല്ലം: കൊല്ലം കോര്‍പ്പറേഷന്റെ വന്ധ്യംകരണ പദ്ധതി പ്രകാരം വന്ധ്യംകരിക്കപ്പെട്ട നായ ആറ് കുഞ്ഞുങ്ങളെ പ്രസവിച്ചു. നായയും മക്കളും ഇപ്പോൾ പോളയത്തോടാണ് കഴിയുന്നത്. ഇപ്പോൾ പരിസരത്തെ വ്യാപാരികളും ഓട്ടോ ഡ്രൈവര്‍മാരും നൽകുന്ന ഭക്ഷണവും ബിസ്‌കറ്റും കഴിച്ചാണ് ജീവിക്കുന്നത്. 

തെരുവ് നായ വന്ധ്യംകരണ പദ്ധതി പ്രകാരം നഗരത്തിൽ അലഞ്ഞ് തിരിയുന്ന നായകളെ പിടികൂടി വന്ധ്യം കരിച്ചിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ച് അഞ്ചാലുംമൂട് മൃഗാശുപത്രിയിൽ വച്ചായിരുന്നു വന്ധ്യംകരണം നടത്തിയത്. വന്ധ്യംകരിക്കപ്പെട്ട നായകളുടെ ചെവിയിൽ തിരിച്ചറിയാൻ അടയാളവും നൽകിയിരുന്നു. ഇക്കൂട്ടത്തിൽ ഉള്‍പ്പെട്ട നായയാണ് ഇപ്പോള്‍ പ്രസവിച്ചത്. 

വന്ധ്യംകരണത്തിന് ശേഷം തിരിച്ചുകൊണ്ടുവിട്ട നായയ്ക്ക് പിന്നീട് വയറിൽ മുറിവേറ്റപ്പോൾ നാട്ടുകാരാണ് ചികിത്സ നൽകിയത്. ഇതിൽ സുഖം പ്രാപിച്ച നായ പോളയത്തോട് പ്രദേശത്ത് അലഞ്ഞ് നടന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസമാണ് നായയെ ആറ് പ്രസവിച്ച നിലയിൽ കണ്ടെത്തിയത്. വന്ധ്യംകരിക്കാതെയാണ് നായയെ തിരികെ കൊണ്ടവിട്ടതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Related News