ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണം; സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

  • 30/07/2022

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി. ജൂലൈ മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല.  ഈ മാസത്തെ ശമ്പളം നല്‍കാന്‍ ഇനിയും 26 കോടി രൂപ വേണം. 

അതേസമയം അടുത്ത മാസം മുതല്‍ അഞ്ചാം തീയതി ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും നിലനില്‍ക്കുന്നുണ്ട്.  കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കണമെന്ന് ജൂണിലാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിന് പ്രഥമ പരിഗണന നല്‍കണം എന്നും കോടതി വാക്കാല്‍ പറയുകയുണ്ടായി.

79 കോടി രൂപയാണ് കെഎസ്ആര്‍ടിസിയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വേണ്ടത്. കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ പരമാവധി 50 കോടി രൂപയാണ് സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് ശമ്പളത്തിനായി നല്‍കിയത്. എട്ട് കോടിയെങ്കിലും ഒരു ദിവസം വരുമാനം ലഭിച്ചാല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ മുമ്പോട്ട് പോകുമെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചിട്ടുള്ളത്.

Related News