മലയോര മേഖലയില്‍ കനത്ത മഴ; ഉരുള്‍പൊട്ടല്‍

  • 30/07/2022

തിരുവനന്തപുരം: കേരളത്തിന്റെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ. പല ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. പത്തനംതിട്ട കുരുമ്പന്‍മൂഴിയില്‍ കാടിനുള്ളില്‍ ഉരുള്‍പൊട്ടി. ഇത് കാരണം കുരുമ്പന്‍മൂഴി കോസ് വേ മുങ്ങി. നാശനഷ്ട്ടങ്ങള്‍ ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ശക്തിയായി വെള്ളം ഒലിച്ചുവരുന്നുണ്ട്. 

നേരത്തെ പത്തനംതിട്ടയില്‍ എരുമേലിയിലും ഉരുള്‍പൊട്ടിയിരുന്നു. എന്നാല്‍ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ശക്തമായ മഴയില്‍ പാലക്കാട് മുടപ്പല്ലൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങിയെന്നതാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള വാര്‍ത്ത. നിര്‍ത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകള്‍ വൃത്തിയാക്കാത്തത് ടൗണില്‍ വെള്ളക്കെട്ട് ഉണ്ടാക്കാവന്‍ കാരണമെന്ന് വ്യാപാരികള്‍ ആരോചിച്ചു.

അതേസമയം നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് തുടരുകയാണ്.മധ്യ തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് കേരളത്തില്‍ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതല്‍ 3 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related News