ഒന്നരമാസം മുമ്പ് വിവാഹം; നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

  • 30/07/2022

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിയേരിക്ക് അടുത്ത് കന്നൂരിൽ ആണ് നവവധുവിനെ ഭര്‍ത്താവിൻറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

ഒന്നരമാസം മുൻപായിരുന്നു പ്രജീഷിൻറെയും അൽക്കയുടേയും വിവാഹം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊക്കല്ലൂര്‍ രാരോത്ത് സുരേഷ് ബാബുവിൻറെ മകൾ അൽക്കയെയാണ് ഭര്‍ത്താവ് കന്നൂര് എടച്ചേരി പുനത്തിൽ പ്രജീഷിൻറെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിൻറെ വീട്ടിലെ ജനൽ കമ്പിയിലാണ് അൽക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

Related News