ബസിലെ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡനം; എട്ടോളം യുവതികള്‍ ഇരകള്‍

  • 30/07/2022

തിരുവനന്തപുരം: യുവതികളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം സെക്ഷന്‍സ് കോടതിയാണ് ചിറയിന്‍കീഴ് ആല്‍ത്തറമൂട് സ്വദേശി രാജേഷിനെ(35) റിമാന്‍ഡ് ചെയ്തത്. 

ആറ്റിങ്ങല്‍ സ്വദേശിയായ യുവതിയില്‍ നിന്നും 25 ലക്ഷം രൂപയും സ്വര്‍ണ്ണവും തട്ടിയെടുത്ത പരാതിയില്‍ പോലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭര്‍ത്താക്കന്‍മാരുള്ള സ്ത്രീകളുമാണ് ഇയാളുടെ തട്ടിപ്പിനിരകള്‍. 

സ്വകാര്യ ബസിലെ ഡ്രൈവറായ പ്രതി യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും പിന്നീട് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുയുമായിരുന്നു. എട്ടോളം യുവതികളെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് പോലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടില്‍ 22 ലക്ഷം രൂപയുള്ളത് പോലീസ് പിടിച്ചെടുത്തത്. 

Related News