കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം

  • 30/07/2022

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും പ്രതികരിച്ചപ്പോൾ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്സ. മാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂരിലുണ്ടായതെന്നത് വ്യക്തമാണ്. ആറ് മുഖ്യപ്രതികൾ, 11 ഭരണ സമിതി അംഗങ്ങൾ പ്രതികൾ. പണാപഹരണവും ഗൂഢാലോചനയും സ്വത്ത് കൈവശപ്പെടുത്തലും മുതൽ ആത്മഹത്യ പ്രേരണ വരെ നീളുന്ന അൻപതോളം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

Related News