വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ഇടയലേഖനവുമായി ലത്തീന്‍സഭ

  • 31/07/2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന് ലത്തീന്‍ അതിരൂപതയുടെ ഇടയലേഖനം. ലത്തീന്‍ പള്ളികളില്‍ ഇന്നു വായിച്ച ഇടയ ലേഖനത്തിലാണ് ഈ ആവശ്യം. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പ്രദേശവാസികളെ ഉള്‍പ്പെടുത്തി ശാസ്ത്രീയമായ പഠനം നടത്തണം. തീര ശോഷണം ഇല്ലാതാക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.


ക്യാംപുകളില്‍ താമസിക്കുന്നവരെ വാടക വീടുകളിലേക്ക് താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്നും ഇടയലേഖനത്തിലൂടെ ആവശ്യപ്പെടുന്നു. രൂപതകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തിപ്പെടുത്താനും സഹായമെത്രാന്‍ ക്രിസ്തുദാസ് ആഹ്വാനം ചെയ്തു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി, സഭാവിശ്വാസികള്‍ രംഗത്തിറങ്ങാനും ഇടയലേഖനത്തിലൂടെ ലത്തീന്‍ സഭ ആഹ്വാനം ചെയ്യുന്നു.

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും; 52 ദിവസത്തിനുശേഷം പ്രതീക്ഷയോടെ മല്‍സ്യത്തൊഴിലാളികള്‍ കടലിലേക്ക്
52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം ഇന്ന് അര്‍ധരാത്രിയോടെ മത്സ്യബന്ധന ബോട്ടുകള്‍ വീണ്ടും കടലില്‍ ഇറങ്ങും. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കടലില്‍ പോവാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് തൊഴിലാളികള്‍. വിഴിഞ്ഞം, കൊല്ലം നീണ്ടകര, കോഴിക്കോട് പുതിയാപ്പ തുടങ്ങി സംസ്ഥാനത്തെ എല്ലാ ഹാര്‍ബറുകളിലും ബോട്ടിറക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിച്ച ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. പഴയ വലയും കയറുമൊക്കെ മാറ്റി പുതിയത് ഇട്ടു. ഇന്ന് അര്‍ദ്ധരാത്രിയോടെ ബോട്ടുകള്‍ കടലിലേക്ക് പോകും.

Related News