ഇലക്ട്രിക് ബസ് തടയുമെന്ന് സി.ഐ.ടി.യു

  • 31/07/2022

തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് പ്രധാന ലക്ഷ്യം,ശമ്പളം നല്‍കുമെന്ന് കെഎസ്ആര്‍ടിസി സി.എം.ഡി. ജൂണിലെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പ് നല്‍കുമെന്ന് സി.എം.ഡി ഉറപ്പ് നല്‍കി. ജൂലൈയിലെ ശമ്പളം ഓഗസ്റ്റ് 10ന് മുന്‍പ് നല്‍കുമെന്ന് യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കി.

അതേസമയം കെസ്ആര്‍ടിസി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പരാജയമായി. നാളെ ഉദഘാടന വേദിയില്‍ ഇലക്ട്രിക്ക് ബസ് തടയുമെന്ന് സിഐടിയു വ്യക്തമാക്കി. സി.എം.ഡി വിളിച്ച ചര്‍ച്ച പ്രഹസനം. നാളെ മന്ത്രി ഉദ്ഘാടനം ചെയ്യുന്ന സര്‍വീസ് തടയും. നാളത്തെ ഇലക്ട്രിക്ക് ബസ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് ബിഎംഎസ് വ്യകത്മാക്കി.
അതേസമയം കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നാളെ നിരത്തിലിറങ്ങും. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് ബസുകള്‍ പരീക്ഷണ ഓട്ടം തുടങ്ങി. 14 ബസുകളാണ് തലസ്ഥാനത്ത് ഇന്ന് യാത്രക്കാരുമായി സര്‍വീസ് നടത്തുന്നത്. ഇന്നലെയും ബസുകള്‍ പരീക്ഷണ ഓട്ടം നടത്തിയിരുന്നു.

Related News