മകന്‍ ആത്മഹത്യ ചെയ്തു; മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

  • 31/07/2022

കണ്ണൂര്‍: മകന്റെ മൃതദേഹം കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധര്‍മ്മടത്താണ് ഒരേ ദിവസം അച്ഛനും മകനും മരണപ്പെട്ടത്. മോസ്‌ കോർണറിനു സമീപം ശ്രീദീപത്തിൽ ദർശനാണ്  (24) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. മകന്‍റെ മൃതദേഹം കണ്ട അച്ഛൻ സദാനന്ദന്‍ (65) കുഴഞ്ഞ് വീഴുകയായിരുന്നു.  

സദാനന്ദന്‍- ദീപ ദമ്പതികളുടെ മകനാണ് ദര്‍ശന്‍. ശനിയാഴ്ച രാവിലെ 9.30-ഓടെയാണ് സംഭവം. തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ അധ്യാപികയായ അമ്മ പതിവ് പോലെ രാവിലെ ജോലിക്ക് പോയതായിരുന്നു. ഈ സമയം ദര്‍ശന്‍ ഉണര്‍ന്നിരുന്നില്ല. പതിവ് സമയം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ അച്ഛന്‍ മകനെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചു. വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെത്തുടർന്ന് മുകളിലെത്തിയപ്പോള്‍ വാതില്‍ അകത്തു നിന്നും കുറ്റിയിട്ട നിലയില്‍ കണ്ടു.

തുടര്‍ന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മകനെ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ദര്‍ശന്‍. മകന്‍റെ മൃതദേഹം കണ്ട  ഉടൻ കുഴഞ്ഞുവീണ സദാനന്ദനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Related News