കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതികള്‍ക്ക് തടവ് ശിക്ഷ

  • 01/08/2022

കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്ന് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിച്ച് എന്‍ഐ എ കോടതി. തടിയന്റവിട നസീറിനും, സാബിര്‍ ബുഹാരിക്കും ഏഴുവര്‍ഷം തടവും താജുദീന് ആറുവര്‍ഷം തടവുമാണ് വിധിച്ചത്.താജുദീന് ആറുവര്‍ഷം തടവ്.റിമാന്‍ഡ് കാലാവധി ശിക്ഷാകാലാവധിയായി പരിഗണിക്കും.കുറ്റക്കാര്‍ക്ക് പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. തടിയന്റവിട നസീറിന് 1,75,000 രൂപയാണ് പിഴ. സാബിര്‍ 1,75,000 രൂപയും താജുദ്ദീന്‍ 1,10,000 രൂപയുമാണ് പിഴ.


കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ അടക്കം മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ പ്രതികളായ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കൊച്ചിയിലെ എന്‍ഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്.
തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് 2005 സെപ്റ്റബര്‍ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയില്‍ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ ഈ കേസിന്റെ വിസ്താരം പൂര്‍ത്തായാകും മിന്‍പേ തന്നെ തടിയന്റവിട നസീര്‍ അടക്കമുളള മൂന്ന് പ്രതികള്‍ തങ്ങള്‍ കുറ്റമേല്‍ക്കുന്നതായി കോടതിയെ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി.

Related News