കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം റദ്ദാക്കി

  • 02/08/2022

കാസര്‍കോട്: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. കനത്ത മഴയെത്തുടര്‍ന്ന് മുരഡോശ്വരിനും ഭട്കലിനും ഇടയിലുള്ള മേഖലയിലാണ് മണ്ണിടിഞ്ഞത്. വെള്ളംകയറി ചില ഭാഗങ്ങളില്‍ പാളത്തിനടിയിലെ മണ്ണ് ഒലിച്ചുപോയി. പാതയില്‍ നിന്ന് മണ്ണ് മാറ്റുന്നതിന് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 

ഉച്ചയോടെ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്ന് റെയില്‍വേ അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് എറണാകുളം-പുണെ എക്സ്പ്രസ് ഭട്കലില്‍ പിടിച്ചിട്ടു. തിരുവനന്തപുരത്തുനിന്ന് വെരാവലിലേക്കുള്ള എക്സ്പ്രസ് ട്രെയിന്‍ സേനാപുരത്ത് പിടിച്ചിട്ടിരിക്കുകയാണ്. ഗാന്ധിധാമില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് വരുകയായിരുന്ന ട്രെയിന്‍ കുംത സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 

നിയന്ത്രണം ഏര്‍പ്പെടുത്തിയ മറ്റു സര്‍വീസുകള്‍: 
മഡ്ഗാവ് ജംഗ്ഷന്‍-മെംഗളൂരു സെന്‍ട്രല്‍ സ്പെഷ്യല്‍ ട്രെയിന്‍ പൂര്‍ണമായും റദ്ദാക്കി, മെംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് ജംഗ്ഷന്‍ സ്പെഷ്യല്‍, ഉഡുപ്പി സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. (06602)കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍-കാര്‍വാര്‍ എക്സ്പ്രസ് ഷിരൂര്‍ സ്റ്റേഷനില്‍ പിടിച്ചിടും. ലോക്മാന്യ തിലക്-കൊച്ചുവേളി എക്സ്പ്രസ് അങ്കോള സ്റ്റേഷനില്‍ പിടിച്ചിടുംകാര്‍വാര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് ഹൊന്നാവര്‍ സ്റ്റേഷനില്‍ പിടിച്ചിടും

Related News