സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി

  • 03/08/2022

തിരുവനന്തപുരം: കൊല്ലം ഇത്തിക്കരയാറില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അയത്തില്‍ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പള്ളിമണ്‍ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. 

വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു. സ്‌കൂബാ സംഘവും മുങ്ങല്‍വിദഗ്ധരും സ്ഥലത്തെത്തി രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു.ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. ചേറ്റുവ അഴിമുഖത്തിന് സമീപം ഫൈബര്‍വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടം സ്വദേശികളായ മണിയന്‍ (വര്‍ഗീസ്-46), ഗില്‍ബര്‍ട്ട് (58) എന്നിവരെയാണ് കണ്ടെത്താനുള്ളത്.J കണ്ണൂര്‍ കണിച്ചാര്‍ വില്ലേജിലെ പൂളക്കുറ്റി, വെള്ളറ, നെടുംപുറംചാല്‍, നിടുംപൊയില്‍, ചെക്കേരി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് കുട്ടിയുള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്. കോട്ടയം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലായി ഓരോരുത്തരും മരിച്ചു.ഇതോടെ കഴിഞ്ഞ മൂന്നുദിവസത്തിനിടെ മഴക്കെടുതിയില്‍ മരണം 12 ആയി. ചൊവ്വാഴ്ച 13 ഉരുള്‍പൊട്ടലുണ്ടായി. 99 ദുരിതാശ്വാസക്യാമ്പുകളിലായി 2300 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചൊവ്വാഴ്ച മാത്രം മഴക്കെടുതിയില്‍ 24 വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കഴിഞ്ഞ മൂന്നുദിവസത്തിനിടയില്‍ സംസ്ഥാനത്ത് തകര്‍ന്ന വീടുകളുടെ എണ്ണം 130 ആയി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്‍പത് സംഘങ്ങളെ വിവിധ ജില്ലകളില്‍ രക്ഷാ പ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.

Related News