പി. ജയരാജനെ പരിഹസിച്ച് കെ. സുരേന്ദ്രന്‍

  • 03/08/2022

കണ്ണൂര്‍: കര്‍ക്കിടക വാവുബലിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സിപിഎം വിമര്‍ശനം അംഗീകരിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട പി.ജയരാജനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിതൃതര്‍പ്പണത്തെ കുറിച്ചുള്ള അഭിപ്രായ പ്രകടനം തെറ്റിധാരണ ഉണ്ടാക്കിയെന്നും പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നുവെന്നും കാണിച്ച് പി.ജയരാജന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ഷെയര്‍ ചെയ്തുകൊണ്ടാണ് സുരേന്ദ്രന്റെ വിമര്‍ശനം.


പാര്‍ട്ടിയിലെ മുസ്ലിം സഖാക്കള്‍ക്ക് നോമ്പെടുക്കാം. പള്ളിയില്‍ പോകാം. നമാസ് നടത്താം. ജയരാജന്‍ എന്ന പേരിനാണ് കുഴപ്പം. ജയരാജന് പയ്യാമ്പലത്ത് ചുക്കുവെള്ളം പോലും കൊടുക്കാനാവില്ല. അടുത്ത കര്‍ക്കിടകവാവുവരെ പാര്‍ട്ടിയില്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്നു കാണാം. താങ്കള്‍ക്ക് ഇതുതന്നെ വേണം. സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവാറിനെ തോല്‍പ്പിക്കാന്‍ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ എന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related News