അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി

  • 03/08/2022

പാലക്കാട്: അട്ടപ്പാടി മധുക്കേസില്‍ കൂറുമാറ്റം തുടരുന്നു. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് ഇന്ന് കൂറുമാറിയത്. ഇതോടെ കേസില്‍ കൂറുമാറുന്നവരുടെ എണ്ണം പതിനൊന്നായി. മധുവിനെ പിടികൂടാന്‍ വനത്തിലേക്ക് പോകുന്നത് കണ്ടുവെന്നായിരുന്നു വീരന്‍ നേരത്തെ പൊലീസിന് നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇക്കാര്യം വീരന്‍ കോടതിയില്‍ നിഷേധിച്ചു.


മുക്കാലി സ്വദേശി സുരേഷ് മാത്രമാണ് മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടതായി കോടതിയില്‍ സാക്ഷി പറഞ്ഞത്. ഇന്നലെ ഇരുപതാം സാക്ഷി മരുതനും കേസില്‍ കൂറുമാറിയിരുന്നു. മധുവിനെ വനത്തില്‍ നിന്നും പിടിച്ചുകൊണ്ടു വരുന്നത് കണ്ടതായി മരുതന്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം മരുതന്‍ ഇന്നലെ കോടതിയില്‍ നിഷേധിച്ചു.
കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ മുക്കാലി സ്വദേശി അബ്ബാസിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Related News