ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് വീടിന് തീവെച്ചു; ഭര്‍ത്താവ് പിടിയില്‍

  • 03/08/2022

കൊല്ലം: കൊല്ലത്ത് ഭാര്യയുമായുള്ള വഴക്കിനെത്തുടര്‍ന്ന് വീടിന് തീവെച്ച് നശിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍. പാരിപ്പള്ളി എഴിപ്പുറം അഫ്‌സല്‍ മന്‍സിലില്‍ അസിം (48) ആണ് പിടിയിലായത്.

2001ല്‍ വിവാഹം കഴിഞ്ഞ ഇയാള്‍ ഭാര്യയോടൊപ്പം പാരിപ്പള്ളി എഴിപ്പുറത്തുള്ള വീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ഭാര്യയെയും മക്കളെയും മര്‍ദിക്കുകയും ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. മദ്യപിച്ചെത്തിയ ഇയാള്‍ ഇവര്‍ താമസിച്ചിരുന്ന വീടിനു തീവെക്കുകയായിരുന്നു. ഭാര്യ നല്‍കിയ പരാതിയിലാണ് പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.  

Related News