തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

  • 03/08/2022

കൊച്ചി: മുന്‍മന്ത്രി തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടിസ്. 11ന് കൊച്ചിയിലെ ഇ.ഡി. ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. വിദേശ പണം സ്വീകരിച്ചതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന പരാതിയിലാണ് മന്ത്രിയെചോദ്യം ചെയ്യുന്നത്. നേരത്തേ ഇഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും തോമസ് ഐസക് ഹാജരായിരുന്നില്ല. 

കേന്ദ്ര സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ രാഷ്ട്രീയാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്ന് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പ്രതികരിച്ചിരുന്നു. ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യമൂന്നു വര്‍ഷകാലത്ത് 489 കേസുകള്‍ ഇ.ഡി ചാര്‍ജ്ജ് ചെയ്തുവെങ്കില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യമൂന്നു വര്‍ഷം 2723 കേസുകളാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. കേസുകളിലെ ശിക്ഷാ നിരക്ക് 0.5 ശതമാനം മാത്രമാണ്. ഇഡിയുടെ സ്വേച്ഛാപരമായ അധികാരത്തെ രാഷ്ട്രീയവൈരം തീര്‍ക്കുന്നതിനു മോഡി-ഷാ കൂട്ടുകെട്ട് വ്യാപകമായി ഉപയോഗിക്കുവാന്‍ പോവുകയാണ് എന്നും തോമസ് ഐസക്ക് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.


Related News