കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാന്‍ വൈകി; യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദ്ദനം, കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു

  • 03/08/2022

മലപ്പുറം: കുളിമുറിയില്‍ തോര്‍ത്ത് എത്തിക്കാന്‍ വൈകിയതിന് യുവതിയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. കൊണ്ടോട്ടി സ്വദേശി നാഫിയയ്ക്കാണ് ഭര്‍ത്താവിന്‍റെ  ക്രൂര മര്‍ദ്ദനമേറ്റത്.

മലപ്പുറം ജില്ലയിലെ വാഴയൂരിയിലാണ് സംഭവം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി നാഫിയ പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് തന്നെ നിരന്തരം വിവിധ കാരണങ്ങള്‍ പറഞ്ഞ് മര്‍ദിക്കാറുണ്ടെന്ന് നാഫിയ പറഞ്ഞു. പരിശോധനയില്‍ കണ്ണിന്റെ 90 ശതമാനം കാഴ്ച പോയെന്നും ഇവര്‍ പറഞ്ഞു.

ജൂണ്‍ 15നാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് കോഴിക്കാട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. കുളിമുറിയിലേക്ക് തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്ന് പറഞ്ഞായിരുന്നു 15-ാം തീയതിയിലെ മര്‍ദനം. ബെല്‍റ്റ് കൊണ്ട് നിരന്തരം അടിച്ചു. അഞ്ചാമത്തെ അടിയാണ് കണ്ണിന് കൊണ്ടത്. 

2011 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് നിരന്തരം ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും നാഫിയാ പോലീസിന് നല്‍കി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്ത വാഴക്കാട് പോലീസ് ഭര്‍ത്താവ് കൈതൊടി ഫിറോസ്ഖാനെ അറസ്റ്റ് ചെയ്തു.  

Related News