ബലം പ്രയോഗിച്ച് ഫോട്ടോയെടുത്തു വീട്ടമ്മയെ നാല് വര്‍ഷമായി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

  • 04/08/2022

കൊച്ചി: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും മൊബൈൽ ഫോണും തട്ടിയെടുത്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ട് വീട്ടിൽ രഞ്ജിത്ത് രാജ(37) നെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം പ്രസിഡന്റാണ് ഇയാള്‍. താത്കാലിക ജീവനക്കാരിയായിരുന്ന ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ബലം പ്രയോഗിച്ച് വീട്ടമ്മയുടെ ഫോട്ടോകൾ എടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ 4 വർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. 

സ്വർണ്ണവും മൊബൈൽ ഫോണും ഇയാള്‍ കൈക്കലാക്കി. തുടർന്ന് വീട്ടമ്മ മുളന്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.  

Related News