വെല്‍ഡിങ് ജോലിക്കെന്ന വ്യാജേന പോകും, തിരികെ വരുന്നത് കഞ്ചാവും ലഹരി വസ്തുക്കളുമായി; യുവാക്കള്‍ പിടിയില്‍

  • 04/08/2022

ആലപ്പുഴ: 1.6 കിലോ കഞ്ചാവുമായി മൂന്നുയുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ വാടയ്ക്കല്‍ പാല്യത്തൈയില്‍ മിഥുന്‍ (24), വാടയ്ക്കല്‍ വെള്ളപ്പനാട്ട് ബെന്‍സണ്‍ (23), വണ്ടാനം പുല്ലാംവീട്ടില്‍ അനന്തകൃഷ്ണന്‍ (24), എന്നിവരാണ് പിടിയിലായത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നാണ് ഇവരെ പിടികൂടിയത്.

ധന്‍ബാദ് എക്‌സ്പ്രസില്‍ എത്തിയതാണ് യുവാക്കള്‍. വെല്‍ഡിങ് ജോലിക്കെന്ന വ്യാജേന കേരളത്തിന് പുറത്തുപോയി താമസിക്കുന്ന യുവാക്കള്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമാണ് കടത്തിയിരുന്നത്. പുന്നപ്ര കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സംശയം.

ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് ക്വട്ടേഷന്‍ സംഘങ്ങള്‍ ലഹരിവ്യാപാരം നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുളള ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെയും നേതൃത്വത്തിലായിരുന്നു നടപടി.

Related News