കുവൈറ്റ് സിറ്റി : കർഫ്യൂ ഇടവേളയിൽ ഫുട്ബോൾ കളിച്ച പ്രവാസികളെ അറസ്റ്റ് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ ലംഘിച്ച് കർഫ്യൂ ഇടവേളയിൽ ഹവല്ലി പ്രദേശത്തു ഫുട്ബോൾ കളിക്കാൻ ഒത്തുകൂടിയ ഒരുകൂട്ടം വിദേശികളെയാണ് അറസ്റ്റ് ചെയ്തത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പ്രദേശത്തെ പതിവ് പട്രോളിംഗിനിടെ സ്റ്റേഡിയങ്ങളിലൊന്നിൽ വിദേശികൾ ഒത്തുകൂടിയതായി ശ്രദ്ധയിൽപ്പെടുകയും കളിക്കാരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് ഫുട്ബോൾ കണ്ടുകെട്ടുകയും ചെയ്തു. ആളുകൾ ഒത്തുകൂടുന്നത് നിയമലംഘനമാണെന്നും ഇത് തടവ് അല്ലെങ്കിൽ നാടുകടത്തൽ ശിക്ഷയ്ക്ക് കാരണമാകുമെന്നും അതിനാൽ അത്തരം നിയമലംഘനങ്ങൾ ഒഴിവാക്കുകയും ഇടവേളയിൽ നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പുനൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?