റിമാന്‍ഡിലുള്ള എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

  • 05/08/2022

കൊച്ചി: വധശ്രമക്കേസില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം അര്‍ഷോയുട ജാമ്യ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. പരീക്ഷ എഴുതാന്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. അതേസമയം അര്‍ഷോയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരന്‍ ആവശ്യപ്പട്ടു. അര്‍ഷോ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യവ്യവസ്ഥ ലഘിച്ചുകൊണ്ട് നിയമത്തെ വെല്ലുവിളിച്ചെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ ഹൈക്കോടതിയില്‍ വാദിച്ചു.


ആക്രമണത്തിന് ഇരയായ വ്യക്തിയുമായി പ്രോസിക്യൂഷന്‍ സഹകരിക്കുന്നില്ലെന്നു പരാതിക്കാരന്‍ കോടതിയില്‍ പറഞ്ഞു. ജാമ്യപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു.
2018ല്‍ നിസാമുദ്ദീന്‍ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ഷോയ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2018ല്‍ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളില്‍ തുടര്‍ന്നും അര്‍ഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനില്‍ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് അര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്. എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തിലും അര്‍ഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അര്‍ഷോക്കെതിരെ അന്ന് ഉയര്‍ന്നത്.

Related News