48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ

  • 06/08/2022

ആലപ്പുഴ: 48 ദിവസം പ്രായമായ കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് മണ്ണാർശാലയിലാണം സംഭവം. തുലാംപ്പറമ്പ് വടക്ക് പഴഞ്ചത്തിൽ വീട്ടിൽ ശ്യാമകുമാറിന്റെ മകൾ ദൃശ്യയാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണതെന്നാണ് കുട്ടിയുടെ അമ്മ ദീപ്തി നല്‍കിയ മൊഴി. എന്നാല്‍ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. 

അതേസമയം ബെംഗളൂരുവില്‍ ബുദ്ധിമാന്ദ്യമുള്ള അഞ്ച് വയസുകാരിയെ നാലാം നിലയിലെ അപ്പാർട്ട്‌മെന്റിൽ നിന്ന് അമ്മ എറിഞ്ഞു കൊലപ്പെടുത്തി. കുഞ്ഞിനെ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു.

 ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതൽ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാൻ അമ്മ സുഷമ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. കുഞ്ഞ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നാലെ അമ്മയും നാലാം നിലയിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചെങ്കിലും ഇവരെ അയൽവാസികൾ ചേർന്ന് തടഞ്ഞു. 

Related News