ഇടുക്കി ഡാം ഇന്ന് തുറക്കും: ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

  • 07/08/2022

തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 10 മണിക്ക് തുറക്കും. അനുവദനീയ സംഭരണ ശേഷിയായ 2382.53 അടിയില്‍ ജലനിരപ്പ് എത്തിയതോടെയാണ് ഡാം തുറക്കാന് തീരുമാനിച്ചത്. രാവിലെ പത്ത് മണിയോടെ ഒരു ഷട്ടര്‍ 70 സെ.മി ഉയര്‍ത്തും.  നിലവില്‍ 2383.48 അടിയാണ് ഡാമിലെ ജലനിരപ്പ്.


അതേസമയം ഡാം തുറക്കുന്നതില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടമലയാറില്‍ സംഭരിക്കാന്‍ കഴിയുന്ന അളവില്‍ കുറച്ചു വെള്ളം മാത്രം തുറന്നു വിടുമെന്ന് മന്ത്രി അറിയിച്ചു. 50 ക്യുമെക്‌സ് വെള്ളം ആയിരിക്കും തുറന്നു വിടുക. മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ഡാം തുറക്കുന്നതിനോടനുബന്ധിച്ച് അഞ്ച് വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടിയന്തര സാഹചര്യമുണ്ടായാല്‍ മാറ്റിപ്പാര്‍പ്പിക്കേണ്ട 79 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിനായി 29 ക്യാമ്പുകള്‍ സജ്ജമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


Related News