'മീശ ഫാൻ ഗേൾ' എന്ന പേരില്‍ അക്കൗണ്ട്; കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ട് ബന്ധം, റീല്‍സ് താരം സ്ത്രീകളെ കുരുക്കിലാക്കിയത് ഇങ്ങനെ...

  • 07/08/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ടിക്ടോക്, റീൽസ് താരം വെള്ളല്ലൂർ കീഴ്‌പേരൂർ ക്ഷേത്രത്തിനു സമീപം കീട്ടുവാര്യത്ത് വീട്ടിൽ വിനീത് (25) സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചത് നിരവധി നുണകള്‍ പറഞ്ഞ്. നേരത്തെ പോലീസിലായിരുന്നവെന്നും ഇപ്പോൾ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്തു വരികയായിരുന്നുവെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. ഇയാൾക്ക് ജോലിയൊന്നും ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.

മീശ ഫാൻ ഗേൾ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇയാള്‍ വീഡിയോകൾ പങ്കുവെച്ചിരുന്നു. ക്ലോസപ്പ് വീഡിയോകളാണ് കൂടുതലും ചെയ്തിരുന്നത്. നിരവധി പേർ ഇയാളുടെ വീഡിയോകളുടെ ആരാധകരാണ്. ഇതു മുതലെടുത്താണ് ഇയാള്‍ സ്ത്രീകളെ കുരുക്കിലാക്കിയത്. പല സ്ത്രീകളുമായുള്ള സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിനീതിന്റെ ഫോണിൽ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടുതലും വിവാഹിതരായ സ്ത്രീകളുമായിട്ടായിരുന്നു വിനീത് ബന്ധം സൂക്ഷിച്ചിരുന്നത്.

പെൺകുട്ടികളുമായി നടത്തുന്ന സോഷ്യൽ മീഡിയ ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും സ്ക്രീൻ റെക്കോർഡായും സ്ക്രീൻ ചാറ്റുകളായും ഇയാള്‍ സൂക്ഷിച്ചിരുന്നു. ആയിരക്കണക്കിലേറെ പേരാണ് ഇയാളെ ഫോളോ ചെയ്തിരുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയാണ് വിനീത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാൻ വേണ്ടിയുള്ള ടിപ്സ് നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പെണ്‍കുട്ടികളെ സമീപിക്കുന്നത്. 

പെൺകുട്ടികളും സ്ത്രീകളും സമൂഹ മാധ്യമങ്ങളിലിടുന്ന വീഡിയോകൾക്ക് റീച്ച് കൂടാൻ എങ്ങനെ വീഡിയോ ചെയ്യണമെന്നും അത് എത്തരത്തിലുള്ള വീഡിയോകളായിരിക്കണം എന്ന തരത്തിൽ നിർദ്ദേശം നൽകാനെന്ന തരത്തിലാണ് ഇയാള്‍ അവരുമായി അടുപ്പം സ്ഥാപിക്കുന്നത്. കാറ് വാങ്ങാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളേജ് വിദ്യാർഥിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തെന്നാണ് പരാതി. 

Related News