എറണാകുളം ജില്ലയിലെ റോഡുകളിലെ കുഴി അടക്കാന്‍ കര്‍ശന നിര്‍ദേശവുമായി കലക്ടര്‍

  • 07/08/2022

എറണാകുളം: ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കളക്ടര്‍ ഡോ രേണു രാജ് നിര്‍ദേശിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനകം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ദേശീയ പാത അതോറിട്ടി ,കൊച്ചി പ്രൊജക്റ്റ് മാനേജര്‍, പി.ഡബ്ല്യു.ഡി. എന്‍.എച്ച്, കൊടുങ്ങല്ലൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (റോഡ്‌സ് ), എറണാകുളം/മൂവാറ്റുപുഴ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ് ),എറണാകുളം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ,എറണാകുളം, അര്‍ബന്‍ അഫയേഴ്‌സ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവര്‍ക്കാണ് കളക്ടര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്.

Related News