ആര്‍.എസ്.എസ് പരിപാടിയില്‍ കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ പങ്കെടുത്തത് വിവാദത്തില്‍

  • 08/08/2022

കോഴിക്കോട്: ആര്‍എസ്എസ് പരിപാടിയില്‍ ഉദ്ഘാടകയായി കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച മാതൃ സമ്മേളനത്തിലാണ് സിപിഎം മേയര്‍ ഉദ്ഘടകയായെത്തിയത്. കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ സ്‌നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് വേദിയില്‍ പറഞ്ഞു.


ശ്രീകൃഷ്ണ പ്രതിമയില്‍ തുളസി മാല ചാര്‍ത്തിയാണ് മേയര്‍ വേദിയിലെത്തിയത്. 'ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്കു ഉള്‍ക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാര്‍ എത്തണമെന്ന് മേയര്‍ പറഞ്ഞു. പസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുട്ടികള്‍ക്ക് എന്തു കൊടുക്കുന്നു എന്നു എന്നതിലാണ് പ്രധാനം. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാന്‍ കഴിയണം.
അപ്പോള്‍ കുട്ടികളിലും ഭക്തിയും സ്‌നേഹവും ഉണ്ടാകുമെന്നും മേയര്‍ പ്രസംഗിച്ചു.

Related News