കൊല്ലത്ത് പതിനഞ്ചുകാരി പ്രസവിച്ചു; പെണ്‍കുട്ടി പോക്സോ കേസിലെ അതിജീവിത

  • 09/08/2022

കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ പോക്സോ കേസിലെ അതിജീവിതയായ പതിനഞ്ചുകാരി പ്രസവിച്ചു. കുളത്തൂപ്പുഴയിലെ സ്വന്തം വീട്ടിലാണ് പതിനഞ്ചുകാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ മാതാവ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. 

പെൺകുട്ടി പ്രസവിച്ചത് മറച്ചുവയ്ക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നു. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ അമ്മ ആശുപത്രിയിലെത്തിയെങ്കിലും താനാണ് പ്രസവിച്ചത് എന്നാണ് ഇവര്‍ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്ന് മനസ്സിലായത്.

 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ പിന്നീട് ഡോക്ടർമാരോട് സമ്മതിച്ചു. പതിനഞ്ചുകാരിക്കും പെൺകുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. 2016 ൽ പോക്സോ കേസിലെ അതിജീവിതയാണ് പെൺകുട്ടി. 

കുട്ടി പിന്നീട് വീണ്ടും പീഡനത്തിരയായെന്നാണ് വിവരം. രണ്ടാമത് പീഡനത്തിനിരയായ വിവരം പോലീസും അറിഞ്ഞിരുന്നില്ല. കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

Related News