വാളായര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • 10/08/2022

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് പാലക്കാട് പോക്‌സോ കോടതി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.


കൊലപാതക സാധ്യത പരിശോധിക്കാതെയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രധാനകാര്യങ്ങള്‍ അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി വേണം തുടരന്വേഷണം നടത്താനെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപെട്ടു.

കേസ് അന്വേഷണത്തില്‍ സിബിഐ സമര്‍പ്പിച്ച രേഖകളും തെളിവുകളും പൊരുത്തപ്പെടുന്നില്ലെന്നും കൊലപാതക സാധ്യത കൂടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. നേരത്തേ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്തമായി ഒന്നും കുറ്റപത്രത്തില്‍ ഉണ്ടായിരുന്നില്ല.

Related News